ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. സുഞ്ച്വാന് സൈനിക കാമ്പിനുള്ളിലെ ക്വാര്‍ട്ടേഴ്സിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.55നാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പിലെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴിന് നേരെ ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട സൈനികന്റെ മകളടക്കം മൂന്ന് പേർക്ക് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റു
Comments