അതിശൈത്യത്തിലും മഞ്ഞ്കാറ്റിലും ചിക്കാഗോയില്‍ രണ്ട് മരണം. നൂറിലധികം വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ചിക്കാഗോയില്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. വിന്‍കോസിന്‍,വടക്കന്‍ ഇല്ലിനോയിസ്, മിഷിഗണ്‍ എന്നിവിടങ്ങളെല്ലാം മഞ്ഞില്‍മൂടിയ നിലയിലാണ്. കടുത്ത തണുപ്പിനെത്തുടര്‍ന്ന് ഹൃദ്രോഗം മൂര്‍ഛിച്ചാണ് ഒരു വയോധികൻ മരിച്ചത്. വാഹനാപകടത്തിലാണ് 33 വയസ്സുകാരി മരിച്ചത്. നിരവധി വാഹനാപകടങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Comments