കിളിമാനൂരില്‍ വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഉള്‍പ്പടെ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനകുടി സ്വദേശികളായ വിഷ്ണുരാജ്(26), ശ്യാം(25) എന്നിവരാണ് മരിച്ചത്. വിഷ്ണുരാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. എംസിറോഡില്‍ പുളിമാത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് തടി കയറ്റി വന്ന ലോറിയ്ക്ക് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു.
Comments