You are Here : Home / News Plus

ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കെ.സുധാകരന്‍

Text Size  

Story Dated: Saturday, February 24, 2018 11:23 hrs UTC

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ശുഹൈബ് കൊലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമപ്രവര്‍ത്തകരുടേയും പോലീസുദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു. കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. അഭ്യന്തര വകുപ്പിന്റെ ഈ നടപടി അന്തസിന് ചേര്‍ന്നതല്ലെന്നും സിബിഐ അന്വേഷണം ഒഴിവാക്കാനാണ് ഈ പണിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.