കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേയെത്തും. മേയ് 29-ന് മഴയെത്തുമെന്നു കരുതുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വെള്ളിയാഴ്ച അറിയിച്ചു. കേരളത്തില്‍ സാധാരണ ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ജൂലായ് പകുതിയോടെ രാജ്യമെമ്പാടും വ്യാപിക്കും. രാജ്യത്തിന്റെ കാര്‍ഷികമേഖലയ്ക്കും ജലസംഭരണികള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ 70 ശതമാനവും കാലവര്‍ഷത്തിലൂടെയാണ് ലഭിക്കുന്നത്. ഇത്തവണ കേരളത്തില്‍ ശരാശരി മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു
Comments