കര്‍ണ്ണാടകത്തില്‍ കാലിടറിയ ബിജെപി മെല്ലെ കളത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഒരഭിമുഖത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്വയം താഴെ വീഴും. 15 ദിവസം കിട്ടിയിരുന്നെങ്കില്‍ എംഎല്‍എമാര്‍ ജനവികാരം മനസിലാക്കി മനസ്സുമാറ്റുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ജനതാദള്‍ എസിനെ ഒപ്പം കൂട്ടിയ കോണ്‍ഗ്രസ് കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ നടത്തും. സഖ്യത്തിന്റെ നേതൃത്വം കോണ്‍ഗ്രസിനു തന്നെ വേണമെന്ന് പാര്‍ട്ടി നേതാവ് ദ്വിഗ്വിജയ് സിംദ് ആവശ്യപ്പെട്ടു. ദേശീയ താല്പര്യം മുന്‍നിറുത്തിയുളള വിട്ടുവീഴ്ചയാണ് കര്‍ണ്ണാടകത്തില്‍ ചെയ്തതെന്ന വാദവുമായി ലോക്സഭയിലെ നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെയും രംഗത്തു വന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താനുള്ള സാധ്യത ബിജെപി ഇതുവരെ തള്ളിയിട്ടില്ല. അതിനാല്‍ പ്രാദേശിക സഖ്യങ്ങള്‍ക്കുള്ള നീക്കത്തിന് അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായം.
Comments