രാജ്യത്ത് ജനാധിപത്യം തകര്‍ത്തു സര്‍വാധിപത്യം സ്ഥാപിക്കുകയാണ് മോദിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്. കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പിച്ചിച്ചീന്തിയ പോലെയാണ് മോദി പഞ്ചവല്‍സര പദ്ധതിയെ പിച്ചിച്ചീന്തിയത്. നെഹ്റു ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ പാകിയ വ്യകതിയാണെന്നും ഹസന് പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 54മത് ചമരവാര്ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments