എടപ്പാളിലെ തിയറ്റർ ഉടമയെ അറസ്റ്റ്ചെയ്ത പോലിസ് നടപടിയെ തള്ളി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി) റിപ്പോർട്ട്. നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഡി.ജി.പി സർക്കാറിന് കൈമാറി. പോക്സോ നിയമത്തിലെ 19, 21 വകുപ്പുകൾ പ്രകാരം നിശ്ചിത സമയത്തിനകം പരാതി നൽകണമെന്ന് പറയുന്നില്ല. ആ നിലക്ക് ഈ വകുപ്പുകൾ പ്രകാരം മുഖ്യസാക്ഷിയായ തിയേറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ഡിജിപി ചൂണ്ടിക്കാട്ടുന്നു.
Comments