സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 76 പൈസയും ഡീസലിന് 73 രൂപ 56 പൈസയുമാണ് വില. തുടർച്ചയായ ഒൻപതാം ദിവസമാണ് ഇന്ധനവില കുറയുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഇന്ത്യയിലും നേരിയ തോതിൽ ഇന്ധനവില കുറയാൻ കാരണം. 9 ദിവസത്തിനുള്ളിൽ പെട്രോളിന് 86 പൈസയും ഡീസലിന് 64 പൈസയുമാണ് കുറഞ്ഞത്.
Comments