പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചതിന് അഞ്ചാം ക്ലാസുകാരിയെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്ന് കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ഉമ്മര്‍ മലയില്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഉമ്മറിന്റെ മകള്‍ ഹെന്ന മലയലിനെ ആണ് ഷോര്‍ട് ഫിലിമില്‍ പൊട്ട് തൊട്ട് അഭിനയിച്ചു എന്ന പേരില്‍ മദ്രസ്സയില്‍ നിന്നും പുറത്താക്കിയത്. പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...? കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം- ഉമ്മര്‍ പറയന്നു.
Comments