തായ്ലാന്റിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന ഒന്പത് പേരെ പുറത്തെത്തിക്കാനുള്ള രണ്ടാം ഘട്ട രക്ഷാപ്രവർത്തനം തുടങ്ങി. ഇന്നലെ നാല് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം വേഗത്തിൽ തുടങ്ങാനാണ് മുങ്ങൽ വിദഗ്ധരുൾപ്പെടുന്ന സംഘത്തിന്റെ തീരുമാനം. ആവശ്യമായ ഓക്സിജൻ ടാങ്കുകൾ എത്തിയാലുടൻ രക്ഷാപ്രവർത്തനം പുനരാരാംഭിക്കാനാകുമെന്നാണ് സംഘം കരുതുന്നത്.
Comments