കനത്ത മഴയെ തുടർന്ന് ഇന്ന് എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ അങ്കണവാടികൾക്കും ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല. എറണാകുളം, വയനാട് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ജില്ലാ കലക്ടർമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.
Comments