ഷോപ്പിയാനിലെ കുന്ദലന്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സി ആര് പി എഫ് സൈനികര്‍ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടു ഭീകരവാദികള്‍ ഇതിനോടകം പിടിയിലായതായി സൂചനയുണ്ട്. പ്രദേശത്തെ ഒരുവീട്ടില്‍ 5-6 ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ വീടിന്റെ പരിസരത്തുനിന്ന് ആളുകളെ ഒളിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Comments