പുതിയ ലിസ്റ്റ് ആയിട്ടില്ലാത്ത തസ്തികകളുടെ ലിസ്റ്റിന്റെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിപണി വിലയേക്കാള്‍ അധിക വില നല്കി റബര്‍ സംഭരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദൈനംദിന വിപണിയിലെ വിലയേക്കാള്‍ രണ്ടു രൂപ അധികം നല്‍കിയാണ് റബര്‍ സംഭരിക്കുക. ഇതിനായി റബര്‍ ഉല്പാദ സംഘങ്ങളെ ഏജന്‍സികള്‍ ആയി തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു. അഡ്വാന്‍സ് ലൈസന്‍സിങ് പ്രകാരമുള്ള റബര്‍ ഇറക്കുമതി ആറു മാസത്തേക്ക് സസ്പെന്‍ഡ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .
Comments