ആന്ധ്രാപ്രദേശ് വിഭജിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒന്‍പത് ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആന്ധ്ര വിഭജനം സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തുവും എസ് എ ബോബ്ഡെയും ഉള്‍പ്പെട്ട് ബഞ്ച് വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
Comments