എസ്.എന്‍.ഡി.പിയുമായി ഐക്യം അവസാനിപ്പിച്ചെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അറിയിച്ചു. പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസിന്റ ഡയറക്ടര്‍ ബോഡി യോഗത്തിലാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്. ഐക്യം തുടരേണ്ടതില്ലെന്നാണ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിന്റ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വിശാല ഭൂരിപക്ഷ സമുദായ ഐക്യം ലക്ഷ്യമിട്ടാണ് എസ്.എന്‍.ഡി.പിയുമായി പ്രത്യേക നയരൂപരേഖയുടെ അടിസ്ഥാനത്തില്‍ ഐക്യമുണ്ടാക്കിയത്.എന്നാല്‍ സമീപകാല സംഭവവികാസങ്ങള്‍ സമുദായ സൗഹാര്‍ദ്ദത്തിന് കോട്ടം വരുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments