മന്ത്രി മാണി കോഴ വാങ്ങിയെന്നതിന്െറ തെളിവാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിലൂടെ വ്യക്തമായതെന്ന് പരാതിക്കാരനും കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റുമായ ബിജു രമേശ്. ആരോപണങ്ങള്‍ നിരാകരിക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് വിലിജന്‍സ് നടപടി സ്വീകരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പ്രതിയായതിനാലാണ് മന്ത്രി മാണിക്കെതിരെ കേസെടുത്തത്. കോടതി ഇടപെടല്‍ ഉണ്ടായാല്‍ വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നേനെയെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
മാണിക്കെതിരെ മൊഴി നല്‍കിയവര്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നു. താന്‍ സത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. കേസിനെ കുറിച്ചുള്ള കൂടുതല്‍ രേഖകളും തെളിവുകളും വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments