അജ്ഞാത സന്ദേശങ്ങള്‍ തുടര്‍ച്ചയായി വന്നതിനെ തുടര്‍ന്ന് വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനിക ഓഫീസര്‍മാര്‍ക്കും ജവാന്മാര്ക്കും സൈന്യം നിര്‍ദേശം നല്കി. ജമ്മുകശ്മീരിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടല്‍, പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം എന്നിവക്ക് ശേഷമാണ് സന്ദേശങ്ങള്‍ വന്നത്.
'മോദിക്ക് എല്ലാ കാര്യത്തിലും രാഷ്ട്രീയ അജണ്ടയാണുള്ളത്. മോദിക്ക് വേണ്ടത് പാര്‍ലമെന്റിലെ അംഗസംഖ്യയാണ്. ഇതിനായി സൈന്യത്തെ ഉപയോഗിക്കുകയാണ്' വാട്സ് ആപില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെയാണ്. ബുദ്ഗാമില്‍ സൈനികരുടെ വെടിയേറ്റ് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിലുള്ള മോദിയുടെ പ്രസ്താവനക്കെതിരെയുള്ള അതൃപ്തിയാണ് സന്ദേശത്തിലൂടെ വ്യക്തമാകുന്നത്. സൈനികരുടെ വെടിവെപ്പ് മോദി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സന്ദേശങ്ങള്‍ സൈനികര്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്
Comments