വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നിലമ്പൂരിനടുത്ത് മുണ്ടേരി കുമ്പളപ്പാറ ആദിവാസി കോളനിയിലെ മൂപ്പന് ചാത്തന്റെ മകന് അനില്‍(18)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. മുണ്ടേരിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ ആണ് കുമ്പളപ്പാറ കോളനി. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടത്തെിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുവരുന്നു.
Comments