സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കൊന്നുകുഴിച്ചു മൂടിയ 230 ഗോത്രവര്‍ഗക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. ദിയര്‍ അല്‍ സൂര് പ്രവിശ്യയിലാണ് വലിയ ശവക്കല്ലറ കണ്ടത്. മൊഹസാന്‍ നഗരത്തിന് സമീപമുള്ള ഗ്രാമത്തിലെ ഷിയാതത് ഗോത്രവര്‍ഗത്തില്‍ പെട്ടവരെയാണ് കൊന്നൊടുക്കിയത്. മരിച്ചവരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. യുഎന്നും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. ഇക്കാര്യത്തെ കുറിച്ച് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെയുള്ള എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കാനാണ് ഐ.എസ് ഗ്രാമത്തെ ആക്രമിച്ചത്. ഐ.എസ്സിനെ പിന്തുണച്ച ഗോത്രവര്‍ഗക്കാരെ പിന്നീട് മോചിപ്പിച്ചിരുന്നു.
Comments