അരനൂറ്റാണ്ടിന് ശേഷം അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണ്ണ തോതില്‍ പുനസ്ഥാപിച്ചു. ഹവാനയിലെ അമേരിക്ക എംബസി വീണ്ടും തുറന്നു. ചാരവൃത്തി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷമായി ക്യൂബയില്‍ തടവിലായിരുന്ന അലന് ഗ്രോസ് എന്ന അമേരിക്കന്‍ കോണ്‍ട്രാക്ടറെ മോചിപ്പിച്ചതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകിയത്.
കഴിഞ്ഞ 18 മാസമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കാനഡയുടെ മധ്യസ്ഥതയില്‍ നടന്നു വന്ന രഹസ്യ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബന്ധം പുനസ്ഥാപിക്കപ്പെട്ടത്. അലന് ഗ്രോസിനെ വിട്ടയച്ചതിന് പകരമായി അമേരിക്കയില്‍ തടവിലുണ്ടായിരുന്ന മൂന്ന് ക്യൂബന്‍ ചാരന്മാരെ അമേരിക്കയും മോചിപ്പിച്ചു.
Comments