You are Here : Home / News Plus

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു

Text Size  

Story Dated: Thursday, December 25, 2014 06:15 hrs UTC

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞത് കാരണം 70 വിമാനങ്ങളുടെയും 50 ട്രെയിനുകളെയും സര്‍വീസുകള്‍ തടസപ്പെട്ടു.പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതില്‍ ആറു വിമാനങ്ങള്‍ രാവിലെ പുറപ്പെടേണ്ടതും രണ്ടെണ്ണം എത്തിച്ചേരേണ്ടതുമാണ്. 300 ആഭ്യന്തര^ അന്താരാഷ്ട്ര വിമാനങ്ങളുടെ ഷെഡ്യൂളുകളാണ് താറുമാറായതെന്ന് വ്യോമ അധികൃതര്‍ അറിയിച്ചു. കനത്ത മഞ്ഞ് 100 ട്രെയിന്‍ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. 50 സര്‍വീസുകളില്‍ മാറ്റംവരുത്തുകയും ഒമ്പത് എണ്ണം റദ്ദാക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.