ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ അമിത് ഷായെ ചുമതലപ്പെടുത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി.
ജമ്മു കശ്മീരില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ബിജെപി നേതാക്കളായ അമിത് ഷായുമായും അരുണ്‍ ജയ്റ്റ്ലിയുമായും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഉമര്‍ അബ്ദുല്ലയുമായി ചര്‍ച്ച നടന്നുവെന്ന റിപ്പോര്‍ട്ടുകളെ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി നിഷേധിച്ചു. അതേസമയം ബി.ജെ.പി നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജയ്റ്റ്ലി വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം നല്കാന് പി.ഡി.പി തയാറാകില്ളെന്ന സൂചന കിട്ടിയതോടെയാണ് ബി.ജെ.പി നാഷണല്‍ കോണ്ഫറന്സുമായുളള ചര്‍ച്ചകള്‍ സജീവമാക്കിയത്.
ബിജെപി എന്‍സിയുമായി അടുക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പിഡിപിയും സഖ്യത്തിനുളള താത്പര്യം അറിയിച്ചു.പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ആര്‍എസ്എസുമായി അടുത്ത ബന്ധമുളള ബിജെപി നേതാവ് റാംമാധവ് നാളെ ശ്രീനഗറിലത്തെി പി.ഡി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണം. ജമ്മു കശ്മീരില്‍ നടക്കുന്നത് കുതിരക്കച്ചവടമൊണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പിഡിപി - നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
Comments