കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ വിമര്‍ശത്തിന് മന്ത്രി കെ. ബാബുവിന്‍െറ മറുപടി. തനിക്കെതിരായ ആക്ഷേപങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ബാബു പ്രതികരിച്ചു. സ്വകാര്യ ചാനലിനോടായിരുന്നു ബാബുവിന്‍െറ പ്രതികരണം.
മദ്യപരുടേതുപോലെയാണ് ബാബുവിന്‍െറ സംസാരമെന്നായിരുന്നു കെ.സി.ബി.സിയുടെ വിമര്‍ശം. മദ്യവിരുദ്ധസമിതിക്കെതിരെ സംസാരിക്കാന്‍ ഉമ്മന്‍ചാണ്ടി, കെ.സി ജോസഫിനും കെ.ബാബുവിനും ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കെ.സി ജോസഫ് ഇരിക്കൂറിലെ കൊമ്പുകൂടി മുറിയാതെ സൂക്ഷിക്കണമെന്നുമായിരുന്നു മദ്യവിരുദ്ധസമിതിയുടെ പ്രസ്താവന.
സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഉച്ചക്ക് കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് നില്‍പ്പുസമരം ആരംഭിച്ചിരുന്നു. മദ്യവിരുദ്ധസംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments