കോട്ടയം: ലിബിയയില്‍നിന്ന് മടങ്ങിയത്തെിയവര്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ വേണ്ടതുചെയ്യും. അതേസമയം, ലിബിയയിലേക്കുള്ള റിക്രൂട്ട്മെന്റ് കര്‍ശനമായി തടയുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ വസതിയില്‍ തന്നെ കാണാനത്തെിയ ലിബിയയില്‍നിന്ന് മടങ്ങിവന്ന നഴ്സുമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടങ്ങിവന്നവരുടെ രേഖകളും ശമ്പളവും നഷ്ടപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കും. ലിബിയയില്‍ സ്ഥിതി വളരെ മോശമാണെന്നാണ് എംബസിയില്‍നിന്ന് ലഭിച്ച വിവരം.
അവിടേക്കുള്ള റിക്രൂട്ട്മെന്റ് തടയാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്‍െറ വിലക്ക് ലംഘിച്ച് പോകുന്നത് ശരിയല്ല. ഇപ്പോള്‍ അങ്ങോട്ടുപോയവര് അവധിക്ക് വന്നവരായിരിക്കും. എന്നാല്‍, പുതുതായി ആരെയും അങ്ങോട്ടുപോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments