ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നല്കിയ പിന്തുണവാഗ്ദാനം പി.ഡി.പി തള്ളി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുന്ന പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ്, മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തും. ഇതോടെ കശ്മീരില്‍ ബി.ജെ.പി^പി.ഡി.പി സഖ്യസര്‍ക്കാര്‍ നിലവില്‍ വരുമെന്ന് ഏകദേശം ഉറപ്പായി.
കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേരത്തെ പി.ഡി.പിക്ക് പിന്തുണ വാഗ്ദാനം നല്‍കിയിരുന്നു. കത്ത് മുഖേനയാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കത്തയച്ചിട്ടില്ലെന്നും മധ്യസ്ഥര്‍ വഴി ബന്ധപ്പെടുകയാണുണ്ടായതെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞിരുന്നു. പി.ഡി.പിക്ക് പിന്തുണയുമായി നേരത്തെ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.
87 അംഗ ജമ്മുകശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28 സീറ്റും ബി.ജെ.പിക്ക് 25 സീറ്റുമാണുള്ളത്. 44 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇരുവരും ചേര്‍ന്നാല്‍ മൊത്തം 53 ജനപ്രതിനിധികളുടെ പിന്തുണ സര്‍ക്കാറിനുണ്ടാകും.
Comments