കൃഷ്ണപിള്ള സ്മാരകം: വി.എസിന്‍െറ നിലപാട് തള്ളി ജി. സുധാകരന്
Text Size
Story Dated: Monday, December 29, 2014 03:42 hrs UTC
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ നിലപാട് തള്ളി ജി. സുധാകരന് എം.എല്‍.എ രംഗത്ത്. കേസിലെ പ്രതികള്‍ക്കെതിരായ പാര്‍ട്ടി നടപടിയില്‍ തെറ്റില്ലെന്ന് സുധാകരന് പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടി തെറ്റു ചെയ്തെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികളെ പിന്തുണച്ച വി.എസിന്‍െറ നിലപാട് വ്യക്തിപരമാണ്. വിഭാഗീയതയുടെ പേരില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ശാസിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
Comments