അഡ്രിയാറ്റിക് കടലില്‍ തീപിടിച്ച ഗ്രീക്ക് കപ്പലിലെ മരിച്ചവരുടെ എണ്ണം 10 ആയി. ബാക്കിയാത്രക്കാരെ 36 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. അപകടത്തെക്കുറിച്ച് ഇറ്റലി അന്വേഷണമാരംഭിച്ചു. ഞായറാഴ്ച ഗ്രീസിലെ പട്രാസ് തുറമുഖത്തുനിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് 478 യാത്രക്കാരുമായി പോയ 'നോര്‍മന്‍ അറ്റ്ലാന്റിക്' എന്ന കപ്പലാണ് അഡ്രിയാറ്റിക് കടലില്‍ തീപിടിച്ചത്. ഇറ്റലിയും ഗ്രീസും അല്‍ബേനിയയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് യാത്രക്കാരെ രക്ഷിക്കാനായത്.
Comments