കൂടങ്കുളം ആണവ നിലയത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി. കമ്മീഷന് ചെയ്ത റിയാക്ടറില്‍ 1000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്.1,000 മെഗാവാട്ട് ശേഷിയുള്ള റിയാക്ടറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചിരുന്നെങ്കിലും റിയാക്ടര്‍ ടര്‍ബൈനുകള്‍ സുരക്ഷിതമല്ളെന്ന കാരണത്താല്‍ ഉല്പാദനം നിര്‍ത്തിവെക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ കൊണ്ട് 160 മെഗാവാട്ട് വൈദ്യുതിയാണ് അന്ന് ഉല്പാദിപ്പിച്ചത്.
വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിച്ചു തുടങ്ങിയതോടെ തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് വൈദ്യുതി ലഭിക്കും. കൂടങ്കുളത്തെ രണ്ടാമത്തെ റിയാക്ടര്‍ 2015 ല്‍ കമ്മീഷന് ചെയ്യും.
Comments