മദ്യനയത്തിലെ നിലപാടിന്‍െറ പേരില്‍ താന്‍ ഒറ്റപ്പെട്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും സുധീരന് പറഞ്ഞു. വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന്‍െറ ഭാഗമായുള്ള യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യ മുതലാളിമാരുടെ പണം കൊണ്ടാണ് ശിവഗിരിമഠം കെട്ടിപ്പടുത്തതെന്ന പ്രചാരണം തെറ്റാണ്. കച്ചവട താല്പര്യമുള്ള ചിലരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്. ഗുരുദര്‍ശനം പ്രചരിപ്പിക്കാന്‍ ബാധ്യതയുള്ളവര്‍ തന്നെയാണ് ദുഷ്പ്രചരണം നടത്തുന്നതെന്നും സുധീരന് പറഞ്ഞു.
Comments