ഗുജറാത്ത് പോലീസിന്‍െറ മോക്ഡ്രില്ലുകളില്‍ തീവ്രവാദികളെ മുസ്ലിങ്ങളായി ചിത്രീകരിച്ച സംഭവങ്ങളില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര രജ്നി പട്ടേല്‍. ഭീകരവാദ വിഷയങ്ങള്‍ നിഷ്പക്ഷമായി കൈകാര്യം ചെയ്യണമെന്നും അതിനെ മതവുമായി ബന്ധിപ്പിക്കരുതെന്നും രജ്നി പട്ടേല്‍ നിര്‍ദേശിച്ചു.
സൂറത്ത്, നര്‍മദ ജില്ലകളില്‍ പൊലീസ് നടത്തിയ മോക് ഡ്രില്ലുകളാണ് വിവാദമായത്. മോക്ഡ്രില്ലിന്‍െറ വീഡിയോ പ്രാദേശിക ചാനലുകള്‍ പുറത്തു വിട്ടതോടെയാണ് സംഭവം വിവാദമായത്.
Comments