വാഷിങ്ടണ്‍: ഗാന്ധിജിയെ ബ്രാന്‍ഡ് നെയിമാക്കി ബിയര്‍ വില്പന നടത്തിയ അമേരിക്കന്‍ കമ്പനി പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പുപറഞ്ഞു. 'ഗാന്ധി ബോട്ട്' എന്ന പേരില്‍ അമേരിക്കയിലെ ന്യൂ ഇംഗ്ളണ്ട് ബ്രൂയിങ് കമ്പനിയാണ് ബിയര്‍ വിപണിയിലിറക്കിയത്.
എന്നാല്‍ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചത് അപകീര്‍ത്തിപ്പെടുത്താനല്ലെന്നും ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ ബന്ധുക്കളുടെ പിന്തുണയുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് ഇത് അപമാനിക്കലായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായും ന്യൂസ് ഏജന്‍സിയായ പി.ടി.ഐക്ക് കമ്പനി അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
ഗാന്ധിജിയുടെ പേരിനെ അപമാനിക്കുന്ന തരത്തില്‍ ബിയര്‍ പുറത്തിറക്കിയത് ചോദ്യം ചെയ്ത് ഹൈദരാബാദിലെ നമ്പള്ളി കോടതിയില്‍ അഡ്വ. ജനാര്ദനന് സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ നിയമ പ്രകാരം, (ഐ.പി.സി സെക്ഷന്‍ 124-എ) രാജ്യത്തിന്റെ ആദരവിന് കളങ്കം വരുത്തുന്നത് കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
Comments