ഷൊര്‍ണൂരില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലയില് വന്‍തീപിടുത്തം. ഇന്നുപുലര്‍ച്ചെയാണ് കുളപ്പുള്ളിയിലുള്ള കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. 65 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അഗ്നിശമന ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപെട്ടാണ് തീയണച്ചത്.
Comments