ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കത്വ ജില്ലയിലെ ഹിരാനഗറിലും മാരേനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക് അടച്ചു. പാകിസ്താന് ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യാ അതിര്‍ത്തിമേഖലയിലെ നാലായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു ബി.എസ്.എഫ്. ജവാന് കൊല്ലപ്പെട്ടിരുന്നു. ഖോര പോസ്റ്റില്‍ ചുമതലയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ദേവീന്ദര്‍ കുമാറാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
Comments