അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ വന്‍ ഇടിവ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. മുംബൈ സൂചിക സെന്‍സെക്സ് 588.15 പോയന്റ് ഇടിഞ്ഞു 27,254 പോയന്റിലേക്ക് കൂപ്പുകുത്തി. വ്യാപാരം ആരംഭിച്ചപ്പോള്‍ ഒറ്റയടിക്ക് സെന്‍സെക്സ് 450 പോയന്റാണ് താഴ്ന്നത്. 2.42 ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 174.40 പോയന്റ് താഴ്ന്ന് 8,300 പോയന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1.6 ശതമാനം ഇടിവാണിത്.
ടാറ്റ മോട്ടോഴ്സ്, ഒ.എന്‍.ജി.സി, ഗെയ്ല്, ടാറ്റ പവര്‍, ഇന്‍ഫോസിസ്, എസ്.ബി.ഐ തുടങ്ങിയ പ്രധാന കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. എന്‍.ടി.പി.സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികളാണ് നേട്ടത്തില്‍.
Comments