മുംബൈ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരതുന്ന തീവ്രവാദി നേതാവ് സക്കിയുര്‍ റഹ്മാന് ലഖ്വിയെ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന വിഷയം പരിഗണിക്കാന്‍ പാകിസ്താന് സുപ്രീം കോടതി പ്രത്യേക ബഞ്ച് രൂപവത്കരിച്ചു. ജസ്റ്റിസ് ജവാദ് എസ് ഖവാജ അധ്യക്ഷനായ രണ്ടംഗ ബഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലഖ്വിയെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് പാക് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. 2014 ഡിസംബറില്‍ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി ലഖ്വിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ക്രമസമാധാനം തകരുമെന്ന് ചൂണ്ടിക്കാട്ടി പാക് സര്‍ക്കാര്‍ ലഖ്വിയെ വീണ്ടും ജയിലില്‍ അടച്ചു. ഇതേത്തുടര്‍ന്നാണ് തീവ്രവാദി നേതാവിനെ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
Comments