മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Text Size
Story Dated: Wednesday, January 07, 2015 05:53 hrs UTC
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു സി.പി.എം പ്രവര്‍ത്തകനെ കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.പി.എം കതിരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം രാമചന്ദ്രനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
കേസില്‍ വിക്രമന് ഉള്‍പെടെയുള്ള പ്രതികളെ രക്ഷപ്പെടുത്താനും ഒളിത്താവളം ഒരുക്കാനും ചികിത്സ ലഭ്യമാക്കാനും സഹായം ചെയ്തുവെന്നാണ് രാമചന്ദ്രനെതിരായ ആരോപണം. കേസിലെ മറ്റൊരു പ്രതിയും ദേശാഭിമാനി ജീവനക്കാരനുമായ ബക്കളം സ്വദേശി കൃഷ്ണനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments