ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ രാജപാക്സെ പരാജയം സമ്മതിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന വന്‍ഭൂരിപക്ഷം നേടിയ സാഹചര്യത്തിലാണിത്. ജനവിധി മാനിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസ് രാജപാക്സെ ഒഴിയുകയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍തന്നെ സിരിസേനയ്ക്ക് 18,25,014 വോട്ടുകളുടെ (51.62 ശതമാനം) ലീഡ് ലഭിച്ചു. രാജപാക്സെയ്ക്ക് 16,76,242 വോട്ടുകളാണ് ആദ്യഘട്ടത്തില്‍ നേടാന്‍ കഴിഞ്ഞത്.
Comments