പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ക്രമക്കേട് നടന്നതായി എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും മുന്‍ കലക്ടറും ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയതായാണ് എ.ഡി.ജി.പി ജേക്കബ് തോംസണ്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസെടുത്തു.
സ്വാകാര്യ നിര്‍മാണ കമ്പനിയായ ആര്‍ടെക് 30 സെന്റ് സ്ഥലം കൈയേറിയെന്നും അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ 24 സെന്റില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഡാറ്റ ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയത്.കേസിലെ ഗൂഢാലോചനയടക്കം അന്വേഷിക്കണം. അധികാര ദുര്‍വിനിയോഗം നടത്തിയവരെ അടക്കം ശിക്ഷിക്കണം. കേസ് ശാസ്ത്രീയമായി അന്വേഷിക്കാന്‍ ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണിനും നിവേദിത പി.ഹരനുമെതിരെ തെളിവില്ലെന്നും വിജിലന്‍സ് കണ്ടത്തെി.
Comments