ബി.ജെ.പി. ഡല്‍ഹി യൂണിറ്റ് അധ്യക്ഷന്‍ സതീഷ് ഉപാധ്യായയ്ക്കെതിരെ ആരോപണം ഉന്നയിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ബി.ജെ.പി.ക്കെതിരെ കെജ്രിവാള് നടത്തിയ ആരോപണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കമ്മീഷന് വ്യക്തമാക്കി.
ചില വൈദ്യുത വിതരണ കമ്പനികളുമായി ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്‍ സതീഷ് ഉപധ്യായയുടെ സ്ഥാപനങ്ങള്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണങ്ങളിലൊന്ന്. ഡല്‍ഹിയില്‍ ബി.ജെ.പി. വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു മറ്റൊരാരോപണം.
Comments