You are Here : Home / News Plus

മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു

Text Size  

Story Dated: Monday, January 19, 2015 03:49 hrs UTC

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണ തിരത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടിയില്‍ ചേരുന്നതു സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്. തന്‍റെ പ്രത്യയശാസ്ത്രം ജനങ്ങളെ സേവിക്കുക എന്നതുമാത്രമാണ്. ആ മാനസികാവസ്ഥയിലും ആശയത്തിലുമൂന്നിയാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് കൂടിക്കാഴ്ചക്കു ശേഷം അവര്‍ വ്യക്തമാക്കി. 
കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനുമായി സംസാരിച്ച ശേഷമാണ് അമിത് ഷായെ കണ്ടതെന്നും കൃഷ്ണ തിരത്ത് വ്യക്തമാക്കി. കൃഷ്ണ പാര്‍ട്ടി വിടുന്ന കാര്യം അറിയിച്ചിരുന്നുവെന്ന് അജയ് മാക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മറ്റു പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പി നേതാക്കളെ ഇറക്കുമതി ചെയ്യുന്നത് സ്വന്തം പാര്‍ട്ടിയിലുള്ളവരില്‍ വിശ്വാസ്യത ഇല്ലാത്തതിനാലാണെന്നും പാര്‍ട്ടിയുടെ നൈരാശ്യമാണ് ഇത് വെളിവാക്കുന്നതെന്നും മാക്കന്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ കിരണ്‍ ബേദിയും, എ.എ.പി നേതാവായിരുന്ന ഷാസിയ ഇല്‍മിയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മുന്‍ സമാജ്വാദി പാര്‍ട്ടി എം.പിയും നടിയുമായ ജയപ്രദയും പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചനയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.