You are Here : Home / News Plus

കല്‍ക്കരിപ്പാടം അഴിമതി:മന്‍മോഹന്‍ സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു

Text Size  

Story Dated: Tuesday, January 20, 2015 05:31 hrs UTC

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്‍െറ വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്.ഹിന്‍ഡാല്‍കോയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്തത്. എന്നാല്‍ സി.ബി.ഐ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. പി.ടി.ഐ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത പുറത്തു വിട്ടത്. ജനുവരി 27 ന് പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പിക്കേണ്ടതുണ്ട്.
അതേസമയം, ചോദ്യം ചെയ്ത വാര്‍ത്തയോട് പ്രതികരിക്കാന്‍ സി.ബി.ഐ വക്താവ് കാഞ്ചന്‍ പ്രസാദ് തയ്യാറായില്ല. വാര്‍ത്ത സ്ഥിരീകരിക്കാനും നിരസിക്കാനും അദ്ദേഹം വിസമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.