ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയതിന് തെളിവായി ബിജു രമേശ് പുറത്തുവിട്ട തെളിവുകള്‍ നിഷേധിച്ച് എലഗന്‍സ് ബാര്‍ ഉടമ ബിനോയിയും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുനിലും രംഗത്ത്.
ബിജു രമേശ് ആരോപിക്കുന്നതു പേലെ നെടുമ്പാശ്ശേരിയില്‍ വെച്ച് കെ.എം. മാണിക്ക് രണ്ടു കോടി നല്‍കിയിട്ടില്ല. മാണിയുമായി ഇതുവരെ സംസാരിച്ചിട്ടു പോലുമില്ലെന്നും ബിനോയ് പറഞ്ഞു. ബിജു രമേശ് പുറത്തുവിട്ട ശബ്ദ രേഖയിലുള്ളത് ബാര്‍ ഉടമകളുടെ യോഗത്തിലെ സംഭാഷണവുമല്ലെന്നും ചിലരുടെ സ്വകാര്യ സംഭാഷണമാണെന്നും ബിനോയ് വ്യക്തമാക്കി. ആരോപണങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ വേണ്ടി കുറെ കാര്യങ്ങള്‍ പറയുന്നതല്ലാതെ അതില്‍ വാസതവുമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ബിനോയി പറഞ്ഞു.
Comments