You are Here : Home / News Plus

കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലായില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

Text Size  

Story Dated: Saturday, January 24, 2015 04:01 hrs UTC

ബാര്‍ കോഴ കേസില്‍ ആരോപണവിധേനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. എല്‍.ഡി.എഫ് പ്രാദേശിക നേതൃത്വമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം, മന്ത്രി മാണിയെ വ്യക്തിഹത്യ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.