You are Here : Home / News Plus

റിപബ്ലിക്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്;ക്ഷണം ലഭിക്കാത്തത് അറിയില്ലെന്ന് കെജ് രിവാള്‍

Text Size  

Story Dated: Saturday, January 24, 2015 06:03 hrs UTC

ന്യൂഡല്‍ഹി: തലസ്ഥാനത്തെ റിപബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാള്‍. എന്നാല്‍ തനിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്. എന്തുകൊണ്ടാണ് ക്ഷണം ലഭിക്കാത്തതെന്ന് അറിയില്ലെന്നും കെജ് രിവാള്‍ പറഞ്ഞു.
അതേസമയം മുന്‍ മുഖ്യമന്ത്രിമാരെ റിപബ്ലിക് ദിന പരേഡിലേക്ക് ക്ഷണിക്കുന്ന കീഴ് വഴക്കമില്ലെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറെയും ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിയെയുമാണ് ചടങ്ങിന് ക്ഷണിക്കാറുള്ളത്. എന്നാല്‍ പ്രത്യേക അനുവാദപ്രകാരം മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും നരസിംഹ റാവു അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.