You are Here : Home / News Plus

കിരണ്‍ ബേദിക്കും കെജ്രിവാളിനും അണ്ണാ ഹസാരെയുടെ പിന്തുണ

Text Size  

Story Dated: Sunday, January 25, 2015 02:56 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്രിവാളിനും കിരണ്‍ ബേദിക്കും അണ്ണാ ഹസാരെയുടെ പിന്തുണ. ഇവരില്‍ ആരു മുഖ്യമന്ത്രിയായാലും തനിക്ക് സന്തോഷമെയുള്ളുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കിരണ്‍ ബേദി ബി.ജെ.പിയുടേയും കെജ്രിവാള്‍ ആം ആദ്മിയുടേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാണ്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധ നേടിയാണ് ഇരുവരും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നതും പിന്നീട് രാഷ്ട്രീയത്തിലെ ത്തുന്നതും. ഹസാരെ ഇവരില്‍ ആരെ പിന്തുണക്കുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് ഇരുവരേയും പിന്തുണച്ച് ഹസാരെ രംഗത്തത്തെിയിരിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.