You are Here : Home / News Plus

കിഴക്കെ കോട്ടയിലെ സാജ് ലൂസിയ ഹോട്ടലിലെത്തിയ മാണിക്കെതിരേ ഡി.വൈ.എഫ്‌.ഐ. പ്രതിഷേധം

Text Size  

Story Dated: Sunday, January 25, 2015 10:06 hrs UTC

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ സാജ് ലൂസിയ ഹോട്ടലിലെത്തിയ മന്ത്രി കെ.എം. മാണിക്കെതിരേ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധം.ഇന്നലെ രാത്രി ഏഴുമണിയോടെ അതീവ രഹസ്യമായിട്ടാണു മന്ത്രി കെ.എം. മാണിയും കുടുംബവും കിഴക്കേകോട്ടയിലെ ഹോട്ടലിലെത്തിയത്‌ . ബാര്‍ ഉടമ ബിജു രമേശിന്റെ വീടിനു സമീപമുള്ള ഹോട്ടലിലാണ്‌ മന്ത്രിയും കുടുംബവും തങ്ങിയത്‌. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്‌ഥയെത്തുടര്‍ന്നു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കി.വിവരമറിഞ്ഞു നൂറ്റമ്പതോളം ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ഹോട്ടലിനു മുന്നില്‍ തടിച്ചുകൂടി മന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷനിലേക്കു മാറ്റിയശേഷം രാത്രി 10.30 നാണ്‌ മന്ത്രിക്കും കുടുംബത്തിനും മടങ്ങിപ്പോകാനായത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.