You are Here : Home / News Plus

രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിച്ചു

Text Size  

Story Dated: Monday, January 26, 2015 08:49 hrs UTC

ഇന്ത്യ 66-മത് റിപ്പബ്ലിക് ദിനംആഘോഷിച്ചു.ഒരു അമേരിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ളിക് ദിന പരേഡില്‍ ഡല്‍ഹി കനത്ത സുരക്ഷയിലാണ്. ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാജ്പഥിലത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ വൈസ് പ്രസിഡന്‍റ് ഹമീദ് അന്‍സാരി സ്വീകരിച്ചു. ഒൗദ്യോഗിക അകമ്പടികളോടെ രാജ്പഥിലത്തെിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ത്രിവര്‍ണ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് റിപ്പബ്ളിക് ദിന പരേഡ് ആരംഭിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്നും ആരംഭിച്ച സൈനിക പരേഡ് രാജ്പഥില്‍ കൂടി കടന്നുപോയി ചെങ്കോട്ടയിലാണ് അവസാനിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.