You are Here : Home / News Plus

ധനമന്ത്രി രാജിവെക്കണ്ട: സുകുമാരന്‍ നായര്‍

Text Size  

Story Dated: Monday, January 26, 2015 08:50 hrs UTC

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.കുറ്റം തെളിയുന്നത് വരെ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ എന്താണ് തെറ്റ്. മാണിയുമായി എന്‍.എസ്.എസ് നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. അദ്ദേഹം തന്റെ മിത്രമാണ്. അദ്ദേഹത്തെ വെറുതെ കുരിശില്‍ തറയ്ക്കാന്‍ ശ്രമിക്കരുത്. യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലം തികയ്ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നില്‍ തനിക്കോ സംഘടനയ്‌ക്കോ യാതൊരു പങ്കുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.