You are Here : Home / News Plus

കാലോചിതമായ പ്രവര്‍ത്തനശൈലി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് എം.എ ബേബി

Text Size  

Story Dated: Monday, January 26, 2015 06:33 hrs UTC

കൊല്ലം: കാലോചിതമായ പരിഷ്കരണം സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാര്‍ട്ടിക്ക് ബലഹീനതയും ദൗര്‍ബല്യവുമുണ്ടെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു വര്‍ഷത്തെ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനൊപ്പം കുറവുകളും ദൗര്‍ബല്യങ്ങളും കണ്ടത്തെി ആത്മവിമര്‍ശനം നടത്തണം. നേതാക്കളുടെ പ്രവര്‍ത്തനത്തിലെ കുറവുകള്‍ തിരുത്തണം. ആവശ്യമെങ്കില്‍ ശക്തമായ ഇടപെടല്‍ നടത്തണം. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും സ്വയംവിമര്‍ശം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ബേബി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി.എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി.കെ ഗുരുദാസന്‍, തോമസ് ഐസക്, പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, എം.സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍, എളമരം കരിം, എ.കെ ബാലന്‍, വി.വി ദക്ഷിണാമൂര്‍ത്തി, ബേബിജോണ്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് 5 ടേം പൂര്‍ത്തീകരിച്ച കെ.രാജഗോപാല്‍ സമ്മേളനത്തോടെ ഒഴിയും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എം.എ ബേബി പരാജയപ്പെട്ടത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ വലിയ ചര്‍ച്ചയാകും.
378 തെരഞ്ഞെടുത്ത പ്രതിനിധികളും 42 ജില്ലാ കമ്മറ്റി അംഗങ്ങളും അടക്കം 420 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.